‘അംബേദ്കർ പാരായണം’ ശബ്ദപുസ്തകത്തിന്റെ പ്രകാശനവുമായി മമ്മൂട്ടി

രാജ്യത്തിന്റെ ഭരണഘടനാദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘അംബേദ്കർ
പാരായണം’ എന്ന ശബ്ദപുസ്തകത്തിന്റെ പ്രകാശനം നടത്തി മമ്മൂട്ടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവണ്മെന്റ് വിഎച്ച്എസ്എസ് ഫോർ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയതാണ് ഈ ശബ്‍ദപുസ്തകം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി ഇത് പുറത്തുവിട്ടത്.

ALSO READ: മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് ആശ്വാസവുമായി അനന്തപുരി സോള്‍ജിയേഴ്‌സ്

‘ഇന്ന്, നവംബർ 26, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാദിനമാണ്. ഇന്നേ ദിവസം അപൂർവ്വതകളുള്ള ഒരു ശബ്ദപുസ്തകം ഞാനിവിടെ പ്രകാശിപ്പിച്ചു കൊള്ളട്ടെ. ഇതു തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് എന്ന ഗ്രാമീണവിദ്യാലയത്തിലെ ഏതാനും വിദ്യാർത്ഥികളാണ്’ എന്ന കുറിപ്പോടു കൂടിയാണ് മമ്മൂട്ടി ഇത് പ്രകാശനം നടത്തിയത് .

ALSO READ: രാജസ്ഥാന്‍ കോണ്‍ഗ്രസ് പകര്‍ത്തിയത് ‘കേരള മോഡല്‍’; ‘സ്ഥിരം പല്ലവി’ കൈവിടാതെ വി.ഡി സതീശനും സംഘവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News