റിവ്യൂ വേറെ, റോസ്റ്റിങ് വേറെ, റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്; മമ്മൂട്ടി

റിവ്യൂ വേറെ, റോസ്റ്റിങ് വേറെയെന്ന് നടൻ മമ്മൂട്ടി. റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടതെന്നും, സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. സ്വന്തം അഭിപ്രായം മാനിച്ചാണ് പ്രേക്ഷകർ തിയറ്ററിൽ എത്തേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.’കാതൽ ‘ സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കവേയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ALSO READ:തൃശൂരില്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

അതേസമയം നവംബർ 23ന് സിനിമ തിയേറ്ററുകളിൽ എത്തും. വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂക്ക അവതരിപ്പിക്കുന്ന മാത്യു ദേവസ്സി എന്ന കഥാപാത്രം തീക്കോയി ഗ്രാമപഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ.

ALSO READ:നവകേരള സദസ്: പരാതികള്‍ക്ക് പരിഹാരം ഉടനെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News