മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മമ്മൂട്ടി സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു ”പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം”. വൈകാതെ സെറ്റില്‍ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി.
നന്‍പകല്‍ നേരത്ത് എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള അവാര്‍ഡും, എം ജയചന്ദ്രന് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു.
Also Read : ഖുർആനിന്റെ പകർപ്പ് കത്തിക്കൽ; സ്വീഡിഷ് അംബാസിഡറെ സൗദി വിളിച്ചുവരുത്തും
മികച്ച ജനപ്രിയ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ തന്‍ കേസ് കൊട് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചപ്പോള്‍ അറിയിപ്പ് എന്ന സിനിമയ്ക്ക് മികച്ച സംവിധായകനായി മഹേഷ് നാരായണനെയാണ് ജൂറി തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍, ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here