‘സിനിമക്കെതിരെ പ്രേക്ഷകര്‍ മന:പൂര്‍വം മാര്‍ക്കിടാറില്ല, സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകര്‍ നടത്തേണ്ടത്’: മമ്മൂട്ടി

സിനിമക്കെതിരെ മന:പൂര്‍വം പ്രേക്ഷകര്‍ മാര്‍ക്കിടുമെന്ന് കരുതാനാകില്ലെന്ന് മമ്മൂട്ടി. സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കന്നൂവെന്നും ഏതെങ്കിലും സിനിമക്കെതിരെ മന:പൂര്‍വംപ്രേക്ഷകര്‍ മാര്‍ക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ തന്റെ പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ : പാലക്കാട് പലചരക്ക് കട കത്തിനശിച്ചു

‘സിനിമക്കെതിരെ പ്രേക്ഷകര്‍ മന:പൂര്‍വം മാര്‍ക്കിടാറില്ല. അതേസമയം സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകര്‍ നടത്തേണ്ടത്. ഓരോരുത്തര്‍ക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ല’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി പ്രതികരിച്ചു.

ALSO READ :‘ജോർജ് മാർട്ടിന്‍ പാവങ്ങളുടെ ജെയിംസ് ബോണ്ട്’ ; കണ്ണൂർ സ്ക്വാഡിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് റോണി ഡേവിഡ്

അതേസമയം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പുതിയ സിനിമയുടെ റിലീസ് അടുക്കുമ്പോള്‍ തനിക്ക് പരിഭ്രമവും ആശങ്കയും ഉണ്ടാകാറുണ്ട്. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന കുട്ടിയുടെ അവസ്ഥയാണതെന്നും മമ്മുട്ടി പറഞ്ഞു.റിലീസിനൊരുങ്ങുന്ന ‘കണ്ണൂര്‍ സ്‌ക്വാഡിന്’ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും മമ്മുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News