മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

salim-kumar-mammootty-dr-john-brittas-mp

മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൈരളി ടിവിയുടെ കതിര്‍ അവാര്‍ഡ് പ്രഖ്യാപന, വിതരണ പരിപാടിയാണ് രസകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു ആ രഹസ്യം.

സലീം കുമാര്‍ ചെയ്യുന്ന കൃഷിയിലേക്ക്, ഒരുമാതിരിപ്പെട്ട എല്ലാ കൃഷികളും ചെയ്യുന്ന ആളായ മമ്മൂക്ക വരാതിരിക്കാനാണ് അക്കാര്യം മറച്ചുവെച്ചത്. കുരുമുളകും ഏലവുമൊക്കെ മമ്മൂട്ടി കൃഷി ചെയ്യുന്നുണ്ട്. മമ്മൂക്ക ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ പൈസ ഞാനിപ്പോള്‍ ഈ കൃഷി ചെയ്ത് ഉണ്ടാക്കുന്നുവെന്നുമാണ് സലീം കുമാര്‍ തന്റെ ചെവിയില്‍ പറഞ്ഞതെന്നും എന്നാല്‍, ഇവിടെ പ്രസംഗിച്ചപ്പോള്‍ അത് സലീം കുമാര്‍ മിണ്ടിയില്ലെന്നും തനിക്കത് പറയാതിരിക്കാന്‍ വയ്യെന്നും ബ്രിട്ടാസ് പറഞ്ഞു.

Read Also: ‘സലീം കുമാര്‍ ആത്മാര്‍ഥതയുള്ള കര്‍ഷകന്‍’; മണ്ണിലിറങ്ങുന്നില്ലെങ്കിലും ഞാനും കൃഷി നടത്തുന്നുവെന്നും മമ്മൂട്ടി

ഒരുപാട് കൃഷികള്‍ ചെയ്ത് പരാജയപ്പെട്ടിട്ടും പുതിയൊരു കൃഷിയുമായി മുന്നോട്ടുപോകുകയാണ് സലീം കുമാര്‍. കൂണ്‍ കൃഷിയാണത്. കൂണ്‍കൃഷിയിലേക്ക് മമ്മൂക്ക വരാതിരിക്കാനാണ് അദ്ദേഹം വിവരം മറച്ചുവെച്ചത്. മിണ്ടിയാല്‍ അതുപയോഗിച്ച് ആരെങ്കിലും പണം ഉണ്ടാക്കുമോയെന്ന ആശങ്കയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി തമാശരൂപേണ പറഞ്ഞു. വീഡിയോ താ‍ഴെ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News