സലീം കുമാര്‍ അഭിനയം നിര്‍ത്തി കൃഷി തുടങ്ങിയെന്നും ആത്മാര്‍ഥതയുള്ള കര്‍ഷകനാണ് അദ്ദേഹമെന്നും മമ്മൂട്ടി. സലീം കുമാര്‍ 10- 15 വര്‍ഷം കൃഷിയും അഭിനയവും ഒന്നിച്ചുകൊണ്ടുപോയി. ഇപ്പോള്‍ പുള്ളിക്ക് കൃഷി കാരണം അഭിനയത്തിന് പോകാന്‍ താത്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടിവിയുടെ കതിര്‍ അവാര്‍ഡ് പ്രഖ്യാപന, വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: വെച്ചൂർ പശുവിൽ വിജയഗാഥ; എം ബ്രഹ്മദത്തൻ മികച്ച കർഷകൻ; കൈരളി ടിവി കതിർ പുരസ്ക്കാരം
കൃഷി എളുപ്പമാണ്, കൂടുതല്‍ വരുമാനമുണ്ട് എന്നാണ് സലീം കുമാറിന്റെ അവകാശവാദം. ഞങ്ങള്‍ കൃഷി കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. പാരമ്പര്യമായി ലഭിച്ച കുറച്ച് സ്ഥലത്ത് ഞാനും കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍, നേരിട്ട് മണ്ണിലിറങ്ങി കൃഷി ചെയ്യുന്ന ആളല്ല. എനിക്കതിന് സമയമില്ല. സലീം കുമാറും ഞാനും നടത്തുന്നത് പൊക്കാളി കൃഷിയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം:
കാര്‍ഷിക മേഖലയിലെ അഭിമാന നക്ഷത്രങ്ങളെയാണ് കൈരളി ടി വി ആദരിച്ചത്. കേരളത്തിലെ മികച്ച കര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലാണ് കതിര്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഐ ബി സതീഷ് എംഎല്‍എയും കാര്‍ഷിക വിദഗ്ധന്‍ ജി എസ് ഉണ്ണികൃഷ്ണന്‍ നായരും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here