ഫെൻസിങ് സ്റ്റാർ ആയി മമ്മൂട്ടി; ആരാധകർക്കായുള്ള ബർത്ഡേ ഗിഫ്റ്റ്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 72 ആം ജന്മദിനമാണിന്ന്. ജന്മദിനത്തിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മമ്മൂക്കയുടെ ജന്മദിനവും താരം പങ്കുവെച്ച ഫോട്ടോയും എല്ലാം ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുകയാണ്. പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ALSO READ:‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

ഫെൻസിങ് സ്റ്റാർ ആയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഫെൻസിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാൽ ഈ പുതിയ മേക്കോവർ ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ അതോ പരസ്യ ചിത്രത്തിനാണോ എന്നാണ് ആരാധകരുടെ സംശയം.

ALSO READ:കേരളത്തിലെ ഐടി പാര്‍ക്കിലെ തൊഴിലവസരങ്ങളില്‍ വന്‍ കുതിച്ചുചാട്ടം

‘തൂഷെ’ എന്നാണ് താരം ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫെൻസിങിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണ് തൂഷെ. കൂടാതെ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും മമ്മൂട്ടി ടാഗ് ചെയ്തിട്ടുമുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News