‘ഈ പടത്തലവനെ സ്വീകരിച്ച ജനലക്ഷങ്ങൾക്ക് നന്ദി’; പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് കണ്ണൂർ സ്‌ക്വാഡിന്റേത്. നവാഗതനായ റോബി വർഗീസ് രാജായിരുന്നു ഇതിന്റെ സംവിധാനം നിർവഹിച്ചത്.

ALSO READ: വ്യാജ നിയമനത്തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇപ്പോഴിതാ ചിത്രം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന പോസ്റ്റുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് നടൻ ഇക്കാര്യം പറഞ്ഞത്. ഈ പടത്തലവനെ സ്വീകരിച്ച ജനലക്ഷങ്ങൾക്ക് നന്ദി എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. അതേസമയം ചിത്രം വൈകാതെ തന്നെ നഷ്ടപ്പെട്ട സ്ക്രീനുകൾ തിരിച്ചു പിടിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ALSO READ: യുവതിയുടെ അതിസാഹസികത, ഇടുങ്ങിയ ജലാശയത്തിലേക്ക് എടുത്ത് ചാടി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News