‘ഇതാണ് സ്നേഹം സൗഹൃദം’ മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി; ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രമെന്ന് ആരാധകർ

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര് സിനിമയിലെ മോഹൻലാലിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ആശംസയ്ക്ക് താഴെ ചിത്രത്തിന് അഭിനന്ദങ്ങളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.

ALSO READ: ‘നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാല്‍’, അതെ അത് നടക്കുന്നു; എം ജി ആറിന് മുന്നിൽ പ്രണവും ധ്യാൻ ശ്രീനിവാസനും

‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ ആശംസയ്ക്ക് താഴെ വരുന്നത്.

ALSO READ: മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് രണ്ടുലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും വേണമെന്ന് അമല ഷാജി, ഞാൻ പോലും ഇതുവരെ ഫ്ലൈറ്റിൽ കേറിയിട്ടില്ലെന്ന് സംവിധായകൻ

അതേസമയം, അഭിനയപ്രാധാന്യമുള്ള സിനിമയായത് കൊണ്ട് തന്നെ നേരിൽ പഴയ മോഹൻലാലിനെ കാണാനാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ട്രെയിലറിൽ അതിന്റെ സൂചനകൾ ഉണ്ടെന്നും, ചിത്രം വലിയ വിജയമാകുമെന്നും ആരാധകർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News