സോഷ്യൽ മീഡിയയിൽ വൈറലായി രേഖാചിത്രം ടീമിനൊപ്പം നടൻ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം മമ്മൂട്ടി കുറിച്ച ക്യാപ്ഷനും വൈറലാകുകയാണ്. ‘രേഖാചിത്രം ടീമിനൊപ്പം !! സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ’ എന്നാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. താരം പങ്കുവെച്ച ഫോട്ടോയിൽ ആസിഫ് അലിയും അനശ്വരയും സംവിധായകൻ ജോഫിൻ ടി ചാക്കോയും ഉണ്ട്.
വളരെ വേഗത്തിൽ തന്നെ ചിത്രം വൈറലായത്. നിരവധി പേരാണ് ഫോട്ടോക്ക് കമ്മന്റ് ഇട്ടിരിക്കുന്നത്. അതേസമയം ആസിഫ് അലിയെ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. ആദ്യം ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
also read: ത്രില്ലോട് ത്രില്ലുമായി ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; രേഖാചിത്രം കിടിലൻ ചിത്രമെന്ന് പ്രേക്ഷകർ!
ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്. മെഗാ സ്റ്റാറിന്റെ ദി പ്രീസ്റ്റിന് ശേഷം ഹെവി മേക്കിംഗിലൂടെ ജോഫിൻ വീണ്ടും കൈയ്യടി നേടുകയാണ്. ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
കഥ, മേക്കിങ്, പെർഫോമൻസ് ഇത് തന്നെയാണ് രേഖാചിത്രത്തിന്റെ നെടുംതൂണ്. യാതൊരുവിധ വലിച്ചു നീട്ടലോ കൂട്ടിച്ചേർക്കലോ ഒന്നുമില്ലാതെ നല്ല വൃത്തിയ്ക്ക് ഒരു ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റിഗേഷൻ ത്രില്ലറിലേക്ക് സംവിധായകൻ ജോഫിൻ ടി ചാക്കോ രൂപപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയാണ് ഹീറോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here