‘അപകടം ഹൃദയഭേദകം; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’: മമ്മൂട്ടി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ​ഗാനസന്ധ്യക്കിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. അവിചാരിതമായി നടന്ന സംഭവത്തിൽ നാലു പേരാണ് മരണമടഞ്ഞത്. നിരവധി ആളുകളാണ് വേർപാട് സംഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകളുമായി രം​ഗത്ത് എത്തുന്നത്. ഈ അവസരത്തിൽ  മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വേർപാട് സംഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾ പങ്കുവച്ചു. ഹൃദയഭേദകമായ അപകടമാണ് കുസാറ്റ് ക്യാമ്പസിൽ നടന്നതെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

also read: അച്ഛന്റെ പാത പിന്തുടർന്ന് ചവിട്ടുനാടകത്തിലും; നോവായി ആൻ

‘കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കുസാറ്റ് ദുരന്തം ഉണ്ടായത്. ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെ ആയിരുന്നു ദുരന്തം.

also read: സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഹൃദയ ഭേദകമായ നിമിഷങ്ങള്‍ക്കാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നടുത്തളം സാക്ഷിയായത്. അതെസമയം കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കുസാറ്റിലേത് അവിചാരിത ദുരന്തം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News