“അയാൾ വീണത് എന്റെ കാലിലല്ല, അംബേദ്കറുടെ കാലിലാണ്”; ഞെട്ടിച്ച അനുഭവം പങ്കുവച്ച് മമ്മൂട്ടി

അംബേദ്‌കർ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തുണ്ടായ ഞെട്ടിക്കുന്ന ഒരു അനുഭവം പങ്കുവച്ച് നടൻ മമ്മൂട്ടി. ആദ്യമായാണ് ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം എന്ന് പറഞ്ഞു സംഭവം വിശദീകരിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അംബേദ്‌കർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്നതാണ് സംഭവം.

Also Read: മസിനഗുഡി വഴി ഊട്ടിയിലേക്ക്; പ്രകൃതി സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്സിറ്റിയിൽ നടക്കുമ്പോൾ ഒരാൾ അടുത്തുവരികയും കാലിൽ വീഴുകയും ചെയ്തു. മമ്മൂട്ടിക്ക് ഇവിടെയും ആരാധകരുണ്ടോ എന്ന് അതിശയിച്ച് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് മനസിലായത് അയാൾ തന്റെ കാലിലല്ല, അംബേദ്കറുടെ കാലിലാണ് വീണതെന്ന്. മേക്കപ്പ് ചെയ്ത് അംബേദ്‌കർ വേഷത്തിലാണ് മമ്മൂട്ടി നിന്നത്. അവർക്കൊക്കെ അംബേദ്‌കർ ദൈവത്തെ പോലെയാണ്. അംബേദ്കറുടെ രൂപം കണ്ട സന്തോഷത്തിലാണ് അയാൾ വന്ന് കാലിൽ വീണതെന്നും മമ്മൂട്ടി പറഞ്ഞു.

Also Read: നാടൻ ഗെറ്റപ്പിൽ പ്രഭാസ്; ‘രാജാ സാബ്’ പ്രഖ്യാപിച്ചു

ഇത് തന്റെ ആദ്യത്തെ അനുഭവമാണ്. അയാൾ ഒരു സാധാരക്കാരനല്ലായിരുന്നു. ഷൂട്ടിംഗ് നടന്ന പൂനെ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫെസറായിരുന്നു അയാളെന്നും മമ്മൂട്ടി പറഞ്ഞു. വിഡിയോയിൽ ഇത് കേട്ട് സ്റ്റേജിൽ നിന്ന കമഹാസനടക്കം കൈയടിക്കുന്നതും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News