റോഷാക്ക്, നൻപകൽ, കാതൽ ഇതുകൊണ്ടൊന്നും മമ്മൂക്ക നിർത്താൻ പോണില്ല, തുടങ്ങിയിട്ടേ ഉള്ളൂ; തീയല്ല ഇത് കാട്ടുതീ, ഭ്രമിപ്പിച്ച് ഭ്രമയുഗം

പുതുമയുള്ള കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടി. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഭ്രമയുഗം ചിത്രത്തിന്റെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘എൻ്റെ മനയ്ക്കലേക്ക് സ്വാഗതം’ എന്ന് പറഞ്ഞുകൊണ്ട് ടീസറിൽ സ്കോർ ചെയ്തിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മികച്ച പ്രതികരണമാണ് ഇപ്പോൾ ഈ ടീസറിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി, പക്ഷെ അമ്മയുടെ ആ വാക്ക് എന്നെ പിറകോട്ട് വലിച്ചു; ആദ്യമായി തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ടീസറിന്റെ പ്രത്യേകതയാണ്. ഭീതിപ്പെടുത്തുന്ന അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ തന്നെയാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ കഥാപാത്രങ്ങളെ കൊണ്ട് കൂടുതൽ ദൃശ്യമികവ് കാണിക്കുക എന്നതാണ് ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവത്തിൻ്റെ പ്രത്യേകത. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ: ‘രാമനെ മാംസാഹാരിയാക്കി’, മതവികാരം വ്രണപ്പെട്ടു, നയൻതാരക്കെതിരെ കേസ്, അന്നപൂരണി നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

ചിത്രത്തിൽ ഒരു ദുര്‍മന്ത്രവാദിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ്‌ മമ്മൂട്ടിയെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിനായി സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News