‘മമ്മൂട്ടി ഇൻ സിംഗപ്പൂർ’; വൈറലായി പുതിയ ലുക്കും

പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്.

ALSO READ: ഇനി പെട്ടെന്ന് യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

സിം​ഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ. തൊപ്പിയും പാന്റും ഷർട്ടും, കൂളിം​ഗ് ​ഗ്ലാസും ഒക്കെയായി ചുള്ളൻ ലുക്കിലാണ് താരം പുതിയ ഫോട്ടോയിൽ. സിംഗപ്പൂരിലെ ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് നിന്നുള്ള ഫോട്ടോയാണിത്. ഫോട്ടോ വന്നതിനു പിന്നാലെ നിരവധി പേരാണ് ഇതിനു കമന്റുമായി രം​എത്തിയത്.

അതേസമയം, ടര്‍ബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടേതായി ഇറങ്ങിയ ഭ്രമയുഗം മികച്ച അഭിപ്രായമാണ് നേടിയത്. പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു റിലീസ് ചെയ്തത്. 60കോടി അടുപ്പിച്ച് ചിത്രം കളക്ഷന്‍ നേടി.

ALSO READ: കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News