അവര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കൈരളി ചെയര്‍മാന്‍ പദ്മശ്രീ മമ്മൂട്ടി നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായ ജിലുമോള്‍ മരിയറ്റ് തോമസ്. യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാര വേദിയിലാണ് ജിലുമോള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
2016ല്‍ ശാലിനി ചേച്ചിക്ക് മമ്മൂക്ക അവാര്‍ഡ് കൊടുത്തപ്പോള്‍ അന്ന് ഞാന്‍ കരുതിയിരുന്നതാണ് ലൈസന്‍സ് കിട്ടിയിട്ട് എനിക്കും ഇത്തരത്തില്‍ ഒരു അവാര്‍ഡ് ലഭിക്കണം എന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഇതിന് ഇരട്ടിമധുരമാണ്. എന്റെ കരുത്ത് എപ്പോഴും എന്റെ കൂട്ടുകാര്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം എന്റേത് ഒരു സ്ട്രഗിള്‍ പിരീഡ് ആയിരുന്നു. ആ സമയത്തൊക്കെ എന്റെ കൂടെ നിന്നത് എന്റെ കൂട്ടുകാരാണെന്ന് ജിലുമോള്‍ പറഞ്ഞു.
മമ്മൂക്കയെ കുറിച്ചുള്ള തന്റെ ാെരു പഴയ ഓര്‍മയും ജിലുമോള്‍ വേദിയില്‍ പങ്കുവെച്ചു. മമ്മൂക്കയുടെ സിനിമ ടിവിയില്‍ വരുമ്പോള്‍ റിമോട്ടില്‍ നിന്നും ഞാന്‍ ബാറ്ററി ഊരിവയ്ക്കും. കാരണം എന്റെ അച്ഛന്‍ മമ്മൂക്കയുടെ ഒരു വലിയ ആരാധകനായിരുന്നു അച്ഛന്‍. ഇന്ന് എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ വേദിയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു. പണ്ട് എപ്പോഴും വീട്ടില്‍ മമ്മൂക്കയുടെ സിനിമ മാത്രമേ അച്ഛന്‍ വയ്ക്കുകയുള്ളൂ. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം മമ്മൂക്കയുടെ സിനിമ മാത്രമായിരുന്നു എന്റെ വീട്ടിലെന്നും ജിലുമോള്‍ രസകരമായി പറഞ്ഞു.
ഇത്തരത്തില്‍ ചെയര്‍മാന്‍ തെരഞ്ഞെടുക്കുന്ന പ്രത്യേക അവാര്‍ഡുണ്ട് എന്ന് കൈരളിയില്‍ നിന്നും വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂക്ക നിന്നെ കണ്ടിക്കുകൂടി ഉണ്ടാകില്ല എന്നായിരുന്നു കൂട്ടുകാര്‍ പറഞ്ഞത്. പക്ഷേ എനിക്ക് നല്ല ഉറപ്പായിരുന്നു മമ്മൂക്കയ്ക്ക് എന്നെ ്‌റിയാമെന്ന്. കാരണം മമ്മൂക്ക നല്ല്അപ്‌ഡേറ്റഡാണ്. അതുകൊണ്ട് തന്നെ മമ്മൂക്കയ്ക്ക് ചുറ്റുമുള്ള എല്ലാ കാര്യവും അറിയാം. അദ്ദേഹം തെരഞ്ഞെടുത്ത് നല്‍കുന്നതുകൊണ്ട് എനിക്ക് ഇത് ഭയങ്കര സ്‌പെഷ്യല്‍ ആണ്. ഇഷ്ടപ്പെടാണ്ട് ഇഷ്ടപ്പെടാണ്ട് സ്‌നേഹിച്ചുപോയ നല്ല മനുഷ്യനാണ് മമ്മൂക്കയെന്ന് പറഞ്ഞ ജിലുമോള്‍ നന്ദി മമ്മൂക്ക എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here