‘ദേവദൂതര്‍ പാടി’ ഗാനത്തിന് ചാക്കോച്ചനൊപ്പം ചുവടുവെച്ച് മമ്മൂട്ടി

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് കുഞ്ചാക്കോ ബോബന്‍. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ചാക്കോച്ചന്‍ തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ തന്നെ ഏറ്റവും സ്വപ്നസമാനമായ ഒരു നിമിഷമെന്ന് കുറിച്ച് താരം ഷെയര്‍ ചെയ്ത വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

Also Read: ‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രകടനത്തിന്കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുകയാണ് ചാക്കോച്ചന്‍. ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

‘സന്തോഷത്തിന്റെയും ആരാധനയുടെയും ഏറ്റവും ഉന്നതങ്ങളിലാണിപ്പോള്‍ ഞാന്‍. മികച്ച നടനില്‍ നിന്ന് തന്നെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എനിക്ക് സാധിച്ചു. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് അരികിലേക്ക് എത്തും. ഞാന്‍ എന്ന നടന്റെ ജീവിതം മാറ്റിമറിച്ച അദ്ദേഹത്തിന്റെ തന്നെ ഗാനത്തിന് പ്രതിഭയ്ക്കൊപ്പം തന്നെ നൃത്തം ചെയ്യാന്‍ കഴിഞ്ഞു,” ചാക്കോച്ചന്‍ കുറിച്ചു. മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച ആനന്ദ് ടിവി അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരങ്ങള്‍.

‘ദേവദൂതര്‍ പാടി’ എന്ന ഗാനത്തിന് ചാക്കോച്ചനൊപ്പം ചെറുതായി ചുവട് വയ്ക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News