കഥാപാത്രങ്ങളോടുള്ള ആര്‍ത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല ; ഓസ്‌ലറിലേക്ക് എത്തിച്ചതും അതാണ് മമ്മൂക്ക പറയുന്നു

മലയാള സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്ത പേരാണ് മമ്മൂട്ടി.എല്ലാ പ്രയത്തിലുമുള്ള വേഷങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ നായകന്‍. അതിന് ഉദാഹരണമാണ് കഴിഞ്ഞ രണ്ട് വര്‍ഷവും മമ്മൂട്ടി സിനിമകള്‍ക്ക് ലഭിച്ച വിജയം. മമ്മൂട്ടി എന്ന നടന്‍ ഓരോ നിമിഷവും തന്നിലെ നടനെ തേച്ചുമിനുക്കി എടുക്കുകയാണ്.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഓസ്‌ലറിലെ അലക്‌സാണ്ടര്‍ എന്ന കഥാപാത്രം. കാലങ്ങളായുള്ള കഥാപാത്രങ്ങളോടുള്ള തന്റെ ആര്‍ത്തിയാണ് തന്നെ ഓസ്‌ലറിലും എത്തിച്ചതെന്ന് പറയുകയാണ് മമ്മൂക്ക

ALSO READ :പ്രശസ്ത തബല വാദകനും നാടക നടനുമായ സുധാകരന്‍ തിക്കോടി അന്തരിച്ചു

‘ഒരു കഥാപാത്രം ചെയ്‌തേക്കാം എന്ന് പറഞ്ഞ് ഒന്നും ചെയ്യാറില്ലെന്നും ചെയ്യണം എന്ന് കരുതി ചെയ്യുന്നതാണെന്നും അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറുള്ളതെന്നും ചില സമയത്ത് ആ തീരുമാനങ്ങള്‍ ശരിയാകില്ലെന്നും മമ്മൂട്ടി പറഞ്ഞു.ഓസ്‌ലറിലേക്ക് എത്തിച്ചതും കഥാപാത്രം തന്നെയാണ്. കഥയുടെ ഔട്ട്‌ലൈന്‍ പറഞ്ഞപ്പോള്‍, ഈ കഥാപാത്രം ഞാന്‍ അഭിനയിച്ചാല്‍ എങ്ങനെയാകും എന്ന് ഓര്‍ത്തു. കുറേകഴിഞ്ഞാണ് തീരുമാനം ഉണ്ടായതെന്നും ഡെവിള്‍സ് ഓള്‍ട്ടര്‍നെറ്റീവ് എന്ന ഡയലോഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണെന്നും് മമ്മൂട്ടി കൂട്ടിചേര്‍ത്തു.

ALSO READ :മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ആക്രമണം; തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേല്‍ മരിച്ചു

‘മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് മിഥുന്‍ വന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. എബ്രഹാം ഓസ്‌ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ചെയ്യുന്നത് ഞാനാണ്. ആ സിനിമയില്‍ മമ്മൂക്ക അഭിനയിക്കാന്‍ കാണിച്ച മനസൊന്ന് വേറെയാണ്. ആ കഥാപാത്രം ചെയ്യാന്‍ സമ്മതിച്ചത് എനിക്ക് വേണ്ടി തന്നെയാണെന്നും മമ്മൂക്ക ഉമ്മ… എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്് നന്ദി എന്നാണ് ജയറാം പറഞ്ഞത്.

ALSO READ:‘തനിക്കൊരു സിനിമ തരൂ’; മണിരത്‌നത്തോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍

മമ്മൂട്ടി എന്ന നടനെ കുറിച്ച് ചോദിച്ചപ്പോള്‍, ‘നാല്‍പത്തി രണ്ട് വര്‍ഷമായി താന്‍ സിനിമയിലെന്നും ഇതൊരു ഭാരമായിരുന്നുവെങ്കില്‍ എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലേയെന്നും ഈ ഭാരം ചുമക്കുന്ന സുഖമാണ് സുഖമെന്നും മമ്മൂട്ടി പറഞ്ഞു.സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഈ വേഷമേ ചെയ്യാവൂ എന്നൊന്നില്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യം കാണില്ലേ. ഞാന്‍ ഈ മെഗാസ്റ്റാര്‍ എന്ന് പറഞ്ഞ് നടക്കുന്ന ആളുമല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കാതല്‍ പോലുള്ള സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ പേരന്‍പ് എന്ന സിനിമയിലെ അവസാന രംഗത്ത് വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് നിങ്ങള്‍ ഓര്‍ത്ത് നോക്കിയിട്ടുണ്ടോ. കാതലിന് മുന്‍പത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഞാന്‍ നടനാകാന്‍ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണെന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ലന്നെ ഉള്ളൂ’, എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News