പദ്മരാജൻ, ഭരതൻ എന്ന മലയാള സിനിമയിലെ പ്രതിഭാധനരായ സംവിധായകരുടെ ശിഷ്യനും. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളുമാണ് ബ്ലെസി. തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി സിനിമാജീവിതം ആരംഭിക്കുന്നത്. വ്യത്യസ്തമായ കഥ,മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഹൂർത്തങ്ങൾ,കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാൽ ഏറെ പ്രേക്ഷകപ്രീതി ലഭിച്ച ചിത്രങ്ങളാണ് ബ്ലെസിയുടേത്.
20 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള സംവിധായകൻ മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
Also Read: സൂര്യ എന്റെ സിനിമയിൽ നിന്ന് പിന്മാറിയതല്ല, ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല: ബാല
താനൊരു സംവിധായകനും എഴുത്തുകാരനാകാനുമാകാൻ കാരണം മമ്മൂട്ടിയാണെന്നും, ഒരുപാട് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുത്ത നടനാണ് മമ്മൂട്ടിയെന്നും ബ്ലെസി ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ പറഞ്ഞു.
‘ഞാനടക്കം ഒരുപാട് പുതിയ സംവിധായകരെ കൊണ്ടുവന്നത് മമ്മൂക്കയാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ അദ്ദേഹമായിരുന്നു നായകന്‍. അത് മാത്രമല്ല, ഞാനൊരു എഴുത്തുകാരനാകുന്നതിലും അദ്ദേഹത്തിന്റെ പ്രേരണ നല്ല രീതിയില്‍ ഉണ്ടായിട്ടുണ്ട്. കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം. അല്ലാതെ, എല്ലാവരും മാറുമ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നയാളല്ല മമ്മൂക്ക.
Also Read: വെബ് സീരീസില്‍ തുടങ്ങി ഫെമിനിച്ചി ഫാത്തിമയിലൂടെ കൈയ്യടി നേടി ബബിത ബഷീര്‍ ശ്രദ്ധ നേടുന്നു
മമ്മൂക്കയുടെ ഈ സ്വഭാവം പല പുതിയ നടന്മാരെയും ചെറുതായിട്ടെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ചെയ്യുന്നത് കണ്ട് പുതിയ തലമുറയുടെ കൂടെ ചേര്‍ന്ന് വര്‍ക്ക് ചെയ്യാന്‍ പലരും താത്പര്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അതെല്ലാം വളരെ നല്ലൊരു മാറ്റമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ ബ്ലെസി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here