ആഴത്തില്‍ വിശ്വാസമുണ്ടായിരുന്നു, ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം; മമ്മൂട്ടി

കണ്ണൂര്‍ സ്ക്വാഡ് സിനിമയുടെ വിജയത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് ചിത്രത്തിലെ നായകന്‍ കൂടിയായ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് താരം ഇക്കാര്യം കുറിച്ചത്.

ALSO READ:ടിക്കറ്റ് എടുത്തവർ വിഷമിക്കണ്ട! കാര്യവട്ടം ഗ്രീൻഫീൽഡിലെ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർ പണം തിരികെ കിട്ടാൻ ചെയ്യേണ്ടത്

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.

ALSO READ:പാലക്കാട് കാട്ടുപന്നി ആക്രമണം പതിവാകുന്നു; കർഷകന് ഗുരുതരമായി പരുക്ക്

അതേസമയം റിലീസ് ചെയ്‌ത ദിവസം മുതൽ തന്നെ നിറഞ്ഞ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ നായക കഥാപാത്രമായ മമ്മൂട്ടിയും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്‍റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.നവാ​ഗതനായ റോബി വര്‍​ഗീസ് രാജ് ആണ് കണ്ണൂർ സ്‌ക്വാഡിന്റെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here