മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ചിത്രീകരണം പൂർത്തിയായി. ‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദി കോർ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ALSO READ: ‘വ്യാജ പ്രചാരണം, അപകീർത്തിപ്പെടുത്താനുള്ള ശ്രമം’, ഷോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here