‘ടർബോ ജോസ് ജയിലിൽ’, മമ്മൂട്ടിയുടെ ആ ചിരിക്ക് പിന്നിൽ എന്താണ്? മാസോ അതോ കോമഡിയോ: പിടിതരാതെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുറത്തിറങ്ങുന്ന മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ് ലുക്കിലാണ് മമ്മൂട്ടിയെ വൈശാഖ് അവതരിപ്പിച്ചതെങ്കിൽ, സെക്കന്റ് ലുക്ക് പോസ്റ്ററിൽ പൊലീസ് സ്റ്റേഷൻ ചിരിച്ചുകൊണ്ടിരിക്കുന്ന ടർബോ ജോസിനെയാണ് കാണാൻ കഴിയുന്നത്.

ALSO READ: ‘വന്തിട്ടെന്ന് സൊൽ’, ജയിലർ 2 സംഭവിക്കുന്നു? പ്രധാന താരത്തിന്റെ വെളിപ്പെടുത്തൽ: കാമിയോ വിട്ട് കളം നിറയാൻ മോഹൻലാൽ?

കഴിഞ്ഞ ദിവസമാണ് ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പുറത്തുവന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മമ്മൂക്ക ഒരു രക്ഷകനാണ് എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ വൈശാഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: ‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ’? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ സോഷ്യൽ മീഡിയ

‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എൻ്റെ അഭിനിവേശം വർദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എൻ്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’, വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News