ഫെബ്രുവരി മമ്മൂട്ടിയുടെ മാസമാകുമോ? രണ്ട് ഭാഷകളിൽ വ്യത്യസ്ത ജോണറുകളിൽ മമ്മൂട്ടി എത്തുന്നു

എക്കാലത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന മഹാ നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമകളൊക്കെയും വൻ ഹിറ്റായിരുന്നു. ഫെബ്രുവരിയിൽ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രങ്ങളും തിയേറ്റർ കീഴടക്കും എന്നതിൽ സംശയമില്ല.

ALSO READ: കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്ന്. വൈ എസ് രാജശേഖര റെഡ്ഡിയായി ആണ് താരം സ്‌ക്രീനിൽ എത്തുക. ആദ്യ പകുതിയിലായിരിക്കും മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് നടൻ ജീവയാണ് നായക വേഷത്തിൽ എത്തുന്നത്. ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. മറ്റൊരു ചിത്രം ഭ്രമയുഗം ആണ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണിത്. വെറൈറ്റി ലുക്കിലാണ് മമ്മൂട്ടി ഭ്രമയുഗത്തിൽ എത്തുന്നത്. ഏതായാലും ഫെബ്രുവരി മമ്മൂട്ടിയുടെ മാസമാകുമെന്നാണ് ആരാധകർ പറയുന്നത്.

ALSO READ: 13 ലക്ഷം രൂപയുടെ കാറിന് തീയിട്ട് വാഹനഉടമ; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News