ഹൃദയം കവരുമോ ഈ ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഇടിപ്പടം ടര്‍ബോയ്‌ക്ക് ശേഷം പുത്തന്‍ മമ്മൂട്ടിപ്പടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്നാണ് വിവരം. ടൈംസ് ഓഫ്‌ ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ജിതിൻ കെ ജോസിന്‍റെ കന്നി ചിത്രത്തിലാണ് മമ്മൂട്ടി പ്രേക്ഷക
ഹൃദയം കീഴടക്കാന്‍ വീണ്ടുമെത്തുന്നത്.

ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. സംഗീതം സുഷിൻ ശ്യാമും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ്.  ചിത്രീകരണം നാളെ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്.

ALSO READ | ‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ്, പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കണമെന്നില്ല’; ഹൃദയംതൊടുന്ന കുറിപ്പുമായി ഭാവന

അതേസമയം, മമ്മൂക്ക ക‍ഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്‍തോതില്‍ വൈറലായിരുന്നു. തൊപ്പിയും കൂളിങ്‌ ഗ്ലാസുമൊക്കെയുള്ള ‘സ്‌റ്റൈലന്‍’ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. നടുവിരല്‍ കൊണ്ട് കൂളിങ്‌ ഗ്ലാസില്‍ തൊട്ടുകൊണ്ടുള്ള പോസാണ് ഫോട്ടോയിലേത്. ആരാധകര്‍ ഏറ്റെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News