പിറന്നാള്‍ ദുല്‍ഖറിന്റേത്; എന്നാല്‍ ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായത് മമ്മൂക്കയും

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി നടന്‍ മമ്മൂട്ടി. പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ഇന്നത്തെ ദിവസം സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്.

പച്ചപ്പ് നിറഞ്ഞ മതിലിന്റെ അരികിലായി നില്‍ക്കുന്ന ചിത്രമാണ് ‘വേള്‍ഡ് നേച്ചര്‍ കണ്‍സെര്‍വേഷന്‍ ഡേ’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടി പങ്കുവെച്ചത്. ഡെസേര്‍ട്ട് ഗ്രീന്‍ കളര്‍ ഷര്‍ട്ടും നീല പാന്റും ആണ് അദ്ദേഹത്തിന്റെ വേഷം.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് മമ്മൂട്ടി നല്‍കിയത് തന്റെ പുതിയ തകര്‍പ്പന്‍ ഫോട്ടോകളാണ്. നിരവധി ആളുകളാണ് മമ്മൂട്ടിയുടെ ആ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ബര്‍ത്ത്‌ഡേ ആയിട്ടും വെറുതെ വിടില്ലെന്നും മകന്റെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ പിറന്നാള്‍ സമ്മാനം ആകുമെന്നുമൊക്കെ കമന്റുകളുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News