കൊച്ചുകുട്ടിയോട് ആപ്പിനെപ്പറ്റി സംശയം ചോദിക്കുന്ന മമ്മൂട്ടി; വൈറലായി വീഡിയോ

സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയാണ് നടന്‍ മമ്മൂട്ടി. മൊബൈല്‍ ഫോണിലും ക്യാമറയിലും വാഹനങ്ങളിലുമൊക്കെ ഉണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങള്‍ മനസിലാക്കാനും അവ ഉപയോഗിച്ചുനോക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു കൊച്ചുകുട്ടിയോട് ഒരു ആപ്പിനെപ്പറ്റി സംശയം ചോദിക്കുന്ന ഒരു വീഡിയോ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്നാണ് മമ്മൂട്ടി സംശയം ചോദിക്കുന്നത്. ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍ ഉള്ളത്. കുട്ടിയുടെ അച്ഛനും സംവിധായകനുമായ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. കുട്ടിയുടെ വാക്കുകള്‍ അതീവ ശ്രദ്ധയോട് ശ്രവിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് ആപ്പിനെക്കുറിച്ചുള്ള തന്റെ സംശയങ്ങളും ചോദിക്കുന്നുണ്ട്.

ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് മമ്മൂട്ടി മ്യൂസികിനോട് സംശയം ചോദിക്കുമ്പോള്‍, അവന്‍ അത് എങ്ങനെയെന്നും അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കുന്നു. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News