എം.ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സിത്താരയിലെത്തി നടൻ മമ്മൂട്ടി. വെള്ളിയാഴ്ച വൈകീട്ട് 3.55 ഓടെയാണ് കോഴിക്കോട്ടെ എം.ടി യുടെ വീടായ സിത്താരയിലേക്ക് മമ്മൂട്ടി എത്തിയത്. എം.ടി പോയിട്ട് 10 ദിവസമായി മറക്കാൻ പറ്റാത്തത് കൊണ്ടാണ് വന്നതെന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
Also read: ‘തൃശൂരിൽ ജൂലൈയിലെ കാലവർഷ കെടുതിയിൽ ഉണ്ടായത് ഗുരുതര നാശനഷ്ടം’: മന്ത്രി കെ രാജൻ
എം.ടിയുടെ മരണ സമയത്ത് വിദേശത്ത് സിനിമ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന് എം.ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിത്താരയിലേക്കാണ് എത്തിയത്. 10 മിനുട്ടിലേറെ നേരം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചാണ് മടങ്ങിയത്. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
എം.ടി.പോയിട്ട് 10 ദിവസമായി മറക്കാൻ പറ്റാത്തത് കൊണ്ടാണ് വന്നതെന്ന് എം.ടിയുടെ കുടുംബാംഗങ്ങളെ കണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എം.ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ മരണ സമയത്ത് സാമൂഹിക മാധ്യമത്തിൽ മമ്മൂട്ടി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി അന്ന് കുറിച്ചിരുന്നത്. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here