മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ടോ..? ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ലൊക്കേഷനില്‍ എത്തി മമ്മൂക്ക

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയെത്തിയതാണ്. സിനിമയിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം പങ്കുവെച്ചത്.

ALSO READ:‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി’; ‘ബോഗയ്ന്‍വില്ല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

പ്രിയപ്പെട്ട മമ്മൂക്ക ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ലൊക്കേഷനില്‍ എത്തി, മമ്മൂട്ടി കമ്പനി കുറിച്ചത് ഇങ്ങനെയാണ്.ചിത്രത്തിലെ താരങ്ങളായ ചന്തു സലിം കുമാര്‍, നസ്ലിന്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. മമ്മൂട്ടി അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ALSO RTEAD:ഹിറ്റായി തിരുവോണം ബമ്പര്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 48 ലക്ഷത്തിലേക്ക്

കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ രചന, സംവിധാനം അരുണ്‍ ഡൊമിനിക് നിര്‍വഹിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം.വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here