ഓഗസ്ത് 20 മുതൽ 27 വരെ കളമശ്ശേരിയിൽ നടക്കുന്ന കാർഷികോത്സവം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. കാർഷികോത്സവത്തിന്റെ ഉദ്ഘാടനത്തെ സംബന്ധിച്ച് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിട്ടിരിക്കുന്നത്. ഓഗസ്ത് 20ന് വൈകുന്നേരം 5 മണിക്ക് ടി വി എസ് ജംഗ്ഷനിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്നും മന്ത്രി കുറിച്ചു .തുടർന്നുള്ള 7 ദിവസങ്ങളിലും വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
also read:കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഓഗസ്ത് 20 മുതൽ 27 വരെ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവം രാജ്യത്തിന്റെ തന്നെ അഭിമാനമായ ഭരത് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഓഗസ്ത് 20ന് വൈകുന്നേരം 5 മണിക്ക് ടി വി എസ് ജംഗ്ഷനിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
തുടർന്നുള്ള 7 ദിവസങ്ങളിലും വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ മന്ത്രിമാരും മുൻ മന്ത്രിമാരും ജനപ്രതിനിധികളും സെഷനുകൾ കൈകാര്യം ചെയ്യും. ഗായകൻ ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി, കവി മുരുകൻ കാട്ടാക്കട, പാചക വിദഗ്ധൻ ഷെഫ് പിള്ള, കാർഷികമേഖലയിലെ വിദഗ്ധർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും 7 ദിവസം നീണ്ടുനിൽക്കുന്ന മേളയിലുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here