ഗുരുനാഥന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

എം ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. എം ടിയുടെ കുടുംബവുമായി നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ചാണ് മമ്മൂട്ടിയുടെ ആശംസ.മമ്മൂട്ടിയും ദുൽഖർ സൽമാനും അമാലും മമ്മൂട്ടിയുടെ ഭാര്യയും ഉൾപ്പടെ എം ടിയുടെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോയിൽ ഉണ്ട്.

ALSO READ: തിരുവനന്തപുരത്ത് വീണ്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

അതേസമയം എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ഒടിടിയിലേക്ക്. മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി കാണാനാകും. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ ഇന്ന് കൊച്ചിയിൽ നടക്കും.
ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാല റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News