ഓണം കഴിഞ്ഞാൽ പിന്നെ മലയാളിയുടെ ‘വൈബേറും’ ആഘോഷമെന്നത് ക്രിസ്‍മസാണ്. ഡിസംബറിന്റെ തണുപ്പിൽ പുൽക്കൂടൊരുക്കാനും നക്ഷത്രം തൂക്കാനും കരോൾ പാടാനും ജാതി മത ഭേദമന്യേ ഇറങ്ങി പുറപ്പെടുന്ന ഓരോ മലയാളിക്കും ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂക്ക തന്‍റെ ആരാധകർക്കും മലയാളികൾക്കും ക്രിസ്മസ് ആശംസ നേർന്നത്. ഒപ്പം, തന്‍റെയൊരു ചിത്രം പങ്കുവക്കുകയും ചെയ്തു. ആശംസക്കൊപ്പം, ഇപ്പോഴിതാ ഇക്കയുടെ സ്റ്റൈലൻ ഡ്രസിങ് സെൻസും വൈറലായിരിക്കുകയാണ്.
കമന്‍റ് ബോക്സിൽ ആശംസകൾക്കൊപ്പം, ഈ പ്രായത്തിലും യൂത്തന്മാരെ വെല്ലുന്ന ഈ ഫാഷൻ സെൻസ് എവിടുന്ന് കിട്ടിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ബ്ലാക്ക് ലോങ് ഷർട്ടിനൊപ്പം നീല ജീൻസും കറുത്ത ഷൂസും കൂളിങ് ഗ്ലാസും വച്ച ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. ട്രെൻഡിങ്ങിന് അനുസരിച്ച് ഫാഷനിൽ മാറ്റം വരുത്തുന്നതിൽ നിലവിൽ മമ്മൂട്ടിയോളം അപ്ഡേറ്റഡ് ആയ താരങ്ങൾ മോളിവുഡിൽ കുറവാണ്.
ALSO READ; പ്രഭാവര്‍മയുടെ വരികള്‍ക്ക് പാടി അഭിനയിച്ച് മോഹന്‍ലാല്‍; വൈറലായി ക്രിസ്മസ് ഗാനം
അതേ സമയം, മോളിവുഡിൽ ക്രിസ്മസ് സിനിമകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ പ്രദർശനത്തിനെത്തിയ മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരഭമായ ബറോസ് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബറോസിന് ആശംസകൾ അറിയിച്ച് കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരുന്നു.
‘ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി’ എന്നായിരുന്നു മമ്മൂക്ക സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here