ആരാധകരുടെ കാത്തിരിപ്പിന് ഒന്നാകെ വിരാമമിട്ട് കൊണ്ട് മോഹൻലാൽ ചിത്രം ബറോസ് നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ക്രിസ്മസ് സമ്മാനമായിട്ടാണ് ബറോസ് തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ബറോസിന് ആശംസകൾ അറിയിച്ച് കൊണ്ട് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
‘ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി’. എന്നാണ് മമ്മൂട്ടി പങ്കുവെച്ച ആശംസ പോസ്റ്റ്.
also read: മലയാളത്തിലെ ആദ്യ സോംബി ചിത്രം; ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടിയുടെ പോസ്റ്റ്
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’
ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here