നടിപ്പിൻ നായകന് പുറന്തനാൾ വാഴ്ത്തുകൾ; സൂര്യക്ക് ആശംസ അറിയിച്ച് മമ്മൂട്ടി

‘നടിപ്പിൻ നായകൻ ‘സൂര്യയ്ക്ക് മമ്മൂട്ടി ജന്മദിന ആശംസകൾ അറിയിച്ചു .സൂര്യയ്ക്ക് ഒരു മികച്ച വർഷം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിക നായികയായി എത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രം പങ്കിട്ടാണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്.

“പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിയുടെ ഈ പോസ്റ്റിനു ചുവടെ നിരവധി ആരാധകർ സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഒപ്പം സംസ്ഥാന അവാർഡ് നിറവിൽ നിൽക്കുന്ന മമ്മൂട്ടിക്കും ആശംസാപ്രവാഹമാണ് ആരാധകർ നൽകിയത്.

also read :തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം

അതേസമയം ജന്മദിനത്തോടൊപ്പം സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രത്തിന്‍റെ ക്ലിപ്സ് വീഡിയോ വൈറല്‍ ആകുകയാണ്. ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തരത്തിലുള്ള വീഡിയോ എന്ന പ്രത്യേകത ഇതിനുണ്ട്. സൂര്യയുടെ കരിയറിലെ മികച്ചൊരു ചിത്രമാകും ഇതെന്നാണ് സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. കങ്കുവ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. 3Dയില്‍ മലയാളം ഉൾപ്പെടെ 10 ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക

also read :കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration