‘ജസ്‌ഫർ ഹാപ്പിയാണ് മമ്മൂക്കയും’, ആരാധകൻ ഡിസൈൻ ചെയ്‌ത വസ്ത്രത്തിലെത്തി മെഗാസ്റ്റാർ; കയ്യടികളുമായി സോഷ്യൽ മീഡിയ

പരിമിതി എന്നതിനേക്കാൾ പ്രത്യേകതകൾ എന്നാണ് ചിലതിനെ വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞദിവസം മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് അദ്ദേഹം ഏറെ ആരാധിക്കുന്ന മമ്മൂക്കയ്ക്ക് സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ച് നല്കിയപ്പോഴും ഇതേ പ്രത്യേകതകളെ കുറിച്ചാണ് തോന്നിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ച് വരച്ച ചിത്രം ഷർട്ടിൽ പതിച്ചുകൊണ്ടാണ് മമ്മൂക്കയ്ക്ക് നൽകിയത്.

ALSO READ: മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും

സ്നേഹത്തോടെ താൻ നൽകിയ ഷർട്ട് വാങ്ങുമ്പോഴേ അത് ധരിക്കുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് മറന്നുകാണും എന്നാണ് ജസ്ഫർ കരുതിയത്. കഴിഞ്ഞ ദിവസമാണ് ജസ്ഫറിനെ പോലും ഞെട്ടിച്ച് ‘ഇടിയൻ ചന്തു’ സിനിമയുടെ പാട്ടിന്‍റെ ലോഞ്ചിന് എത്തിയപ്പോൾ മമ്മൂക്ക ആ ഷർട്ട് ധരിച്ചത്.

ALSO READ: മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും

‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴാണ് അദ്ദേഹം ജസ്ഫറിനെ കണ്ടത്. മലയാളത്തിന്റെ മഹാനടനെ ഒരിക്കലെങ്കിലും കാണുക എന്നത് വലിയ ആരാധകനായ ജസ്ഫറിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ജസ്ഫറിന് ഇപ്പോൾ ഡബിൾ സന്തോഷമാണ്. മമ്മൂക്കയെ നേരിൽ കാണുകയും ചെയ്തു. ജസ്ഫർ ഡിസൈൻ ചെയ്ത വസ്ത്രം മമ്മൂക്ക ധരിക്കുകയും ചെയ്‌തു. സമൂഹ മാധ്യമങ്ങളിൽ മ്മൂക്കയുടെയും ജസ്ഫറിന്റെയും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News