മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ വലിയ വരവേൽപ്പ്. മമ്മൂട്ടിയുടെ വൈ എസ് ആറിന്റെ കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെ എൻട്രിക്ക് ആരാധകർ നൽകിയ തിയേറ്ററിലെ വരവേൽപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം,മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ട് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. ഇരുപത് കോടിക്ക് മുകളിലാണ് സിനിമയുടെ മുതൽമുടക്ക് എന്ന വാദങ്ങളെ പൊളിച്ചുകൊണ്ടാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സംവിധായകൻ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തിയത്. 27.73 കോടിയാണ് ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക്.
ALSO READ: മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, മലയാളി വിദ്യാർഥികളടക്കം ആശുപത്രിയിൽ ചികിത്സ തേടി
ബജറ്റ് പുറത്തുവന്നതോടെ ഇതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉടലെടുത്തിരുന്നു. ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമക്ക് ഇരുപത് കോടിക്ക് മുകളിൽ മുതൽ മുടക്ക് വരണമെങ്കിൽ ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമക്ക് ഇത്രയും വലിയ ബജറ്റ് വരുമോ എന്നാണ് പലരും ചോദിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here