ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ

ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ സഹായത്തോടെയാണ് മലപ്പുറത്തെ പത്ത് ഭിന്നശേഷിക്കാ‍ർക്ക് ഇലക്ട്രിക്ക് വീൽ ചെയർ സമ്മാനിച്ചത്. ഇതിൻറെ ജില്ലാ തല ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഴുവൻ കേരളത്തിനും പ്രയോജനം ചെയ്യുന്നതായും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അഭിനന്ദിക്കുന്നതായും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ALSO READ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയോര കച്ചവടക്കാരന്‍ ഗുരുതര പരുക്ക്

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കര പാടം, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

ALSO READ: മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് 2023; സുകന്യ സുധാകരന്‍ സെക്കന്റ് റണ്ണര്‍ അപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News