പ്രവാസി മലയാളികളെ ചേര്‍ത്തുപിടിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടി സാരഥിയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അല്‍ ജമാലി നിര്‍വഹിച്ചു.
Also Read- ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി, മറുനാടന്റെ ആവശ്യം കോടതി തള്ളി
ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. പ്രവാസിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടുപോയ നാട്ടിലെ മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്തുമ്പോള്‍ കൂടെനിന്ന് സഹായിക്കുന്ന പ്രഫഷനല്‍ വളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
Also Read- കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു
അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുള്ള ജെ.സി.ഐ അംഗീകാരം ഉള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തെരഞ്ഞെടുത്തതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യക്കോസ് പറഞ്ഞു. നാട്ടിലെത്താതെതന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ഒമാനില്‍ ഇരുന്നു ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു. പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസിന് നന്ദിയുണ്ടെന്ന് ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി ഹാഷിം ഹസന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here