വയനാട്ടിലെ ആദിവാസി മൂപ്പന്മാർക്ക് മമ്മൂട്ടിയുടെ സ്നേഹസമ്മാനം

വയനാട്ടിലെ ആദിവാസി മൂപ്പന്മാർക്ക് മമ്മൂട്ടിയുടെ സ്നേഹസമ്മാനം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മൂപ്പനും സംഘവും സന്തോഷത്തോടെയാണ് മടങ്ങിയത്.

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ഇവർക്ക് വസ്ത്രങ്ങൾ നൽകി. തുടർന്ന് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കബനി നദിക്ക് സമീപമുള്ള കോളനി സന്ദർശിക്കുകയും ഓരോ വീടുകളിലും നേരിട്ടെത്തി എല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായായിരുന്നു വസ്ത്രങ്ങൾ വിതരണം ചെയ്തത്.

മമ്മൂട്ടിയും സിനിമയുടെ അണിയറപ്രവർത്തകരും മൂപ്പന്മാർക്കും സംഘത്തിനും മികച്ച സ്വീകരണം നൽകി. കോളനിയിലെ 28 ഓളം കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ സമ്മാനിച്ചാണ് സംഘത്തെ നടൻ സ്വീകരിച്ചത്. ചടങ്ങില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമും പങ്കെടുത്തു.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തത്. വയനാട്ടിൽ 10 ദിവസത്തെ ഷെഡ്യൂളാണ് കണ്ണൂർ സ്‌ക്വാഡിനുള്ളത്. ഇതിന് ശേഷം എറണാകുളത്തും ചിത്രീകരണം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News