‘എന്റെ ദൈവമേ ആ കരച്ചിൽ ഹൃദയത്തിൽ തൊട്ടു’, മമ്മൂക്ക കരയുമ്പോൾ പ്രേക്ഷകരും കരയുന്നു; സമൂഹ മാധ്യമങ്ങളിൽ കാതൽ മയം

ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഇമോഷണൽ സീനുകളെല്ലാം തന്നെ മനോഹരമാണെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ഇതോടൊപ്പം കാതലും മമ്മൂട്ടിയും സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്.

ALSO READ: ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത പിഴ; കര്‍ശന നിയന്ത്രണവുമായി കേന്ദ്രം

എന്റെ ദൈവമേ, ആ കരച്ചിൽ ഹൃദയത്തിൽ തൊട്ടു മമ്മുക്ക എന്നാണ് ഒരാൾ സിനിമ കണ്ടുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. സൂപ്പർ സ്റ്റാർഡം നോക്കാതെ ഈ സിനിമ ഏറ്റെടുത്ത് ഇത്തരമൊരു ജീവിതം പകർന്നാടിയ മമ്മൂട്ടി എന്ന മാന്ത്രിക നടനോട് ‘ബഹുമാനം’ തോന്നുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.

ALSO READ: അബദ്ധവശാൽ ചെയ്‌തതാണ്, ആ വീഡിയോയിലെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു; വിവാദത്തിന് മറുപടി നൽകി സാനിയ ഇയ്യപ്പൻ

അതേസമയം, ‘എങ്ങും നിറഞ്ഞ കയ്യടി മാത്രം. റിവ്യൂകൾ മുഴുവനും പോസിറ്റീവ്. കാതലും സൂപ്പർഹിറ്റ്‌. ‘ബോക്സ്ഓഫീസി’ന് ‘മമ്മൂട്ടി ‘എന്ന് പേരിട്ടു വിളിച്ചാലും അത്ഭുതപ്പെടേണ്ട’, എന്നാണ് മമ്മൂട്ടിയുടെ പി ആർ ഒ റോബർട്ട് കാതലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News