യുഎഇ കളക്ഷനിലും അത്ഭുതം സൃഷ്ടിച്ച് മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’

പ്രേക്ഷകർ വൻ വിജയമാക്കി മാറ്റിയ മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്‌ക്വാഡ്’ കേരളത്തിന് പുറമെ മറ്റ് മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. യുഎഇ ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിൽ യുഎഇയില്‍ മാത്രം 1.08 ലക്ഷം ടിക്കറ്റുകളാണ്ചിത്രം വിറ്റത്. ഇതില്‍ 1.24 മില്യണ്‍ ഡോളര്‍ കളക്ഷന്‍ ആണ് ചിത്രം നേടിയത്. അതായത് 10.31 കോടി രൂപ. ഇതോടെ കേരളത്തിൽ നേടിയ കളക്ഷന്‍റെ ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ് ഈ തുക.

ALSO READ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണം, ചാനല്‍ റിപ്പോര്‍ട്ടറിനും പങ്കെന്ന് പ്രതി ലെനിന്‍ രാജ്

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ആദ്യ നാല് ദിവസങ്ങളില്‍ നിന്നായി 30 കോടിക്ക് മുകളിൽ നേട്ടം ചിത്രമുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച കളക്ഷനാണിത്. കേരളത്തില്‍ നിലവില്‍ 330 സ്ക്രീനുകളില്‍ കൂടുതൽ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ALSO READ: ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്തില്ലേ? മുന്നറിയിപ്പുമായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News