‘കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം’: വൈറലായി മമ്മൂട്ടിയുടെ കത്ത്

സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ കത്ത്. 1985ൽ തന്റെ ആരാധകന് എഴുതിയ കത്താണത്. ഷെഫീക്ക് മുല്യ കുര്‍സി എന്ന ഫേസ്ബുക് പേജിലാണ് ഈ കത്ത് പങ്കുവെച്ചിരിക്കുന്നത്. പ്രിയ സഹോദരാ, കത്ത് കിട്ടി. ജോലിത്തിരക്കുമൂലം മറുപടി അയയ്ക്കുവാൻ അല്പം താമസിച്ചു പോയി. ക്ഷമിക്കുമല്ലോ! എന്റെ ചിത്രങ്ങൾ എല്ലാം കാണാറുമുണ്ട്. ഇല്ലേ. നിങ്ങളെപ്പോലെയുള്ളവരുടെ സ്നേഹവാത്സല്യങ്ങളാണ് തന്റെ പ്രചോദനം എന്നും കത്തിൽ പറയുന്നു.

ALSO READ: അങ്കോള ദൗത്യം; ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

‘ഉപഹാരം’ എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ ഇതോടൊപ്പം അയക്കുന്നു. സിനിമ കണ്ടശേഷം അഭിപ്രായം എഴുതി അയക്കുമല്ലോ എന്നും മമ്മൂട്ടി കത്തിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ കത്ത് കുറഞ്ഞ സമയംകൊണ്ട് നിരവധിപ്പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. നല്ല കൈയക്ഷരം, നല്ല ഒപ്പ് തുടങ്ങി നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ കത്തിന് ലഭിക്കുന്നത്.

ALSO READ: സൽമാൻ ഖാൻ്റെ വീടിന് നേരെയുള്ള വെടിവെയ്പ്പ് കേസ്; കൊല്ലാനായിരുന്നു പദ്ധതിയെന്ന് നടൻ

പ്രിയ സഹോദരാ,

കത്ത് കിട്ടി, ജോലിത്തിരക്ക് മൂലം മറുപടി അയയ്ക്കുവാൻ അല്പം താമസിച്ചു പോയി. ക്ഷമിക്കുമല്ലോ! എന്റെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ഇല്ലേ? നിങ്ങളെപ്പോലെയുള്ളവരുടെ സ്നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം. ഈയിടെ റിലീസ് ആകാൻ പോകുന്ന പ്രകാശ് മൂവി ടോണിന്റെ ‘ഉപഹാരം’ എന്ന ചിത്രത്തിലെ എന്റെ ഒരു സ്റ്റിൽ ഇതോടൊപ്പം അയയ്ക്കുന്നു. ആ സിനിമ കണ്ടശേഷം അഭിപ്രായം എഴുതി അയയ്ക്കുമല്ലോ!

കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം

സ്നേഹപൂർവ്വം,
നിങ്ങളുടെ
മമ്മൂട്ടി
14-10-1985

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk