കേരളം മുഴുവനും കേരളീയം… മമ്മൂട്ടിയുടെ പ്രൊഫൈൽ ഫ്രെയിമും കേരളീയം; ചിത്രം ഏറ്റെടുത്ത് ആരാധകർ

കേരളീയം 2023 മലയാളികൾ ആഘോഷമാക്കുകയാണ്. ഇപ്പോൾ ഫേസ്ബുക്, വാട്സപ്പ് സ്റ്റാറ്റസുകളും പ്രൊഫൈലുകളും കേരളീയം പ്രൊഫൈൽ ഫ്രെയിം ആക്കുകയാണ് ഒട്ടുമിക്ക ആളുകളും. ഇപ്പോഴിതാ നടൻ മമ്മൂട്ടിയും തന്റെ ഫേസ്ബുക് പ്രൊഫൈൽ കേരളീയം പ്രൊഫൈൽ ഫ്രെയിം ആക്കിയിരിക്കുകയാണ്. ധാരാളം ആളുകൾ കണ്ട പ്രൊഫൈലിൽ നിരവധി പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. കൂടാതെ നടൻ മോഹൻലാലും തന്റെ ഫേസ്ബുക്കിൽ കേരളീയം പ്രൊഫൈൽ ഫ്രെയിം ആക്കി മാറ്റി. താര രാജാക്കന്മാർ കേരളീയം ഏറ്റെടുത്ത് ആഘോഷമാക്കിയെന്ന് ചുരുക്കം.

also read: വീട്ടുകാരറിയാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിനു രക്ഷകരായി കാറിലെത്തിയ യുവാക്കൾ; വീഡിയോ

കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. ഉദ്‌ഘാടന വേദിയിൽ ഉലകനായകൻ കമൽഹാസനും മമ്മൂട്ടി മോഹൻലാൽ ശോഭന മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ വേദിയുടെ മാറ്റ് കൂട്ടിയിരുന്നു.

വമ്പിച്ച ജനാവലിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്‌ഘാടന വേദിയിൽ എത്തിയിരുന്നത്. 68-ാം കേരളപ്പിറവി ദിനത്തിൽ കേരളം പുതിയ ചുവടുവെപ്പാണ് നടത്തുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയർ ഒന്നിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയം ഉണ്ടാകുമെന്നും, കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി മാറ്റുമെന്നും അദ്ദേഹം വ്യകതമാക്കി.

also read: കതിര്‍ അവാര്‍ഡ്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആശാ ഷാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News