കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും, ടർബോയിൽ മമ്മൂക്കയുടെ ലുക്ക് ഇതായിരിക്കും: ചിത്രം പങ്കുവെച്ച് പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍

ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടർബോ. ഏറെ പ്രതീക്ഷയുള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് എങ്ങനെയായിരിക്കും എന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത്. ഫേസ്ബുക്കിൽ ടർബോ എന്ന ഹാഷ് ടാഗിൽ കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും അടങ്ങിയ ഒരു ചിത്രമാണ് അഭിജിത് പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ‘ഗവർണർക്കെതിരായ സുപ്രീംകോടതി കേസ് ഭരണഘടനാപരമായിട്ടുള്ള ഒരു പോരാട്ടം’: എം വി ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ ദിവസം കേരളീയം വേദയിൽ മാസ് ലുക്കിൽ ആയിരുന്നു മമ്മൂക്ക എത്തിയിരുന്നത്. അതോടെ തന്നെ ഇതാണ് ചിത്രത്തിലെ ഗെറ്റപ്പ് എന്ന് ആരാധകർ ഉറപ്പിച്ചു. സ്ക്രീനില്‍ കൈയടി നേടിയ ഒട്ടേറെ അച്ചായന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയായിരിക്കും ടര്‍ബോയിലെ നായകനും എന്നാണ് വിലയിരുത്തൽ. ചിത്രത്തിനുവേണ്ടിയുള്ള ക്രോപ്പ്ഡ് ഹെയര്‍കട്ടിലാണ് കേരളീയത്തിലും കതിർ അവാർഡ് വേദിയിൽ മമ്മൂട്ടി എത്തിയത്.

ALSO READ: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കും, കോൺഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേൽ അനുകൂല പ്രസംഗം കേൾക്കാനില്ല; മോഹനൻ മാസ്റ്റർ

അതേസമയം, ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടർബോ, ബസൂക്ക, കാതൽ, ബിഗ് ബി രണ്ടാം ഭാഗം, യാത്ര രണ്ടാം ഭാഗം എന്നിവയാണ് ആ ചിത്രങ്ങളിൽ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News