‘പടമിറങ്ങും മുൻപ് നെഗറ്റീവ് റിവ്യൂ ചെയ്ത മറുനാടൻ മലയാളി വരെ ഇപ്പോൾ പോസിറ്റീവ് പറഞ്ഞെങ്കിൽ’, ഓർക്കണം മമ്മൂട്ടിയുടെ റേഞ്ച്: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ഇടിയുടെ പൊടിപൂരം തീർത്ത് ജോസേട്ടൻ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമ ഇറങ്ങുന്നതിന് മുൻപ് നെഗറ്റീവ് റിവ്യൂ ചെയ്ത ഷാജൻ സ്കറിയ പോലും ഇപ്പോൾ ടർബോയെ കുറിച്ച് പോസറ്റീവ് റിവ്യൂ പറയുന്നുവെന്നാണ് വിഡിയോയിൽ വ്യക്തമാക്കുന്നത്. സിനിമാ ഗ്രൂപ്പുകളിലാണ് പല റിവ്യൂവേഴ്‌സിന്റെയും വീഡിയോ മിക്സ് ചെയ്തുകൊണ്ടുള്ള ഈ വീഡിയോ പ്രചരിക്കുന്നത്.

ALSO READ: ആരാധകരുടെ കണ്ടെത്തൽ ശരിയോ? രശ്മികയുടെ കാമുകൻ ആ നടൻ തന്നെയെന്ന് സൈബർ ലോകം, ‘റൗഡി ബോയ്’ എന്ന് വെളിപ്പെടുത്തി താരം

തിയേറ്ററുകളിൽ മികച്ച കലക്ഷനോടെയാണ് മമ്മൂട്ടി ചിത്രം ടർബോ ഇപ്പോൾ മുന്നേറുന്നത്. വെറും നാല് ദിവസങ്ങൾ കൊണ്ട് മാത്രം ചിത്രം 50 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ അതിവേഗ 50 കോടി കളക്ഷനും റെക്കോർഡ് ആദ്യദിന കളക്ഷനും ഇപ്പോൾ ടാർബോയുടെ പേരിലാണ്. മതത്തിന്റെയും വർഗത്തിന്റെയും പേരിൽ മമ്മൂട്ടിയെ വേട്ടയാടാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണിതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

ALSO READ: ‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

അതേസമയം, മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണത്തിൽ വിമർശനവുമായി നടൻ ജയൻ ചേർത്തല രംഗത്തെത്തി. മമ്മൂട്ടിക്കെതിരെ നടന്ന വർഗീയ അധിക്ഷേപവും അങ്ങേയറ്റം അപലപനീയമെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു. ‘മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് അദ്ദേഹത്തെ കുറിച്ച് മനസിലാക്കാനുള്ള വിവരം ഇല്ലാത്തവരാണ്. ഇന്ത്യയിൽ തന്നെ ഇത്രയും സെക്കുലർ ആയ നടൻ വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ജാതിയോ മതമോ നോക്കാതെ അദ്ദേഹം മനുഷ്യർക്ക് ചെയ്തുകൊടുത്ത സഹായങ്ങൾ തന്നെ എണ്ണിയാൽ തീരാത്തതാണ്’,ജയൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News