കൈരളി ടിവിയുടെ അവാര്‍ഡുകള്‍ക്ക് മാനുഷിക വശങ്ങളാണ് ഉള്ളതെന്ന് ചെയര്‍മാനും നടനുമായ മമ്മൂട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍:
കൈരളി വേറിട്ട ചാനലാണ്. വേറിട്ട കാര്യങ്ങളാണ് ചെയ്യുന്നത്. ഞങ്ങളുടെ അവാര്‍ഡുകള്‍ക്ക് ഇങ്ങനെയുള്ള മാനുഷിക വശങ്ങളാണ് ഉള്ളത്. കലാപ്രകടനങ്ങള്‍ക്ക് അപ്പുറത്തേക്ക് നമ്മള്‍ അംഗീകരിക്കുകയും അറിയുകയും ചെയ്യേണ്ട ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നമുക്കിടയിലുള്ളവര്‍ ചെയ്യുന്നുണ്ടെന്ന് അറിയുന്ന ബോധ്യമാണ് ഈ അവാര്‍ഡുകള്‍ക്കുള്ള പ്രചോദനം. ജ്വാല അവാര്‍ഡുകള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള അവാര്‍ഡാണ്. അവാര്‍ഡ് ജേതാക്കള്‍ എപ്പോഴും അമ്പരിപ്പിക്കും.
ഇനി അങ്ങോട്ട് പുതിയ തലമുറകളുടെ കാലമാണ് വരാനുള്ളത്. ആകാശമുട്ടേയുള്ള ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും എന്തും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here