വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണം, ആരാധികയെ ചേർത്ത് പിടിച്ച് മമ്മൂട്ടി;വീഡിയോ വൈറൽ

തന്റെ ആരാധകരോട് പ്രത്യേക സ്നേഹമാണ് മമ്മൂട്ടിക്ക്. മിക്കപ്പോഴും തന്റെ ആരാധകരെ കാണാൻ മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫാൻ വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ: 5000 ൽ നിന്ന് താഴെക്കില്ല; മാറ്റമില്ലാതെ സ്വർണ വില

സ്പെഷ്യൽ ചൈൽഡ് ആയ മമ്മൂട്ടി ആരാധിക താരത്തിനെ കണ്ടയുടനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും ഈ ആരാധിക പറയുന്നതും വിഡിയോയിൽ ഉണ്ട്. തന്റെ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തി ഫോട്ടോ എടുത്ത ശേഷം ആണ് മമ്മൂട്ടി പോയത്.

വീഡിയോ കണ്ട പലരും മമ്മൂട്ടിയെ പ്രശംസിക്കുന്നുണ്ട്. ‘ഇതാണ് മ്മ്ടെ മമ്മൂക്ക’ എന്നാണ് വീഡിയോ കണ്ട് വീഡിയോക്ക് താഴെവരുന്ന കമന്റുകൾ.

“സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാ​ഗ്യം ആണ്” ഒരിക്കൽ ആരാധകരെ കുറിച്ച് നടൻ മമ്മൂട്ടി പണ്ട് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

ALSO READ:മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News