മമ്മൂക്കയ്ക്ക് പാരിതോഷികമായി കിട്ടിയ ‘ആ മുഷിഞ്ഞ രണ്ടു രൂപാ നോട്ട്’; പുത്തന്‍ കാറും വൃദ്ധനും ഗര്‍ഭിണിയും പഴയ ഓര്‍മകളും

മലയാളികളെ പോലെ തമിഴ്‌നാട്ടുകാര്‍ക്കും മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ അഭിനയം കൊണ്ട് സിനിമാ പ്രേമികളെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ മഹാപ്രതിഭയെ കുറിച്ചുള്ള ഒരു പഴയ കുറിപ്പ്  തമിഴ് മാധ്യമങ്ങളിലൂടെ വീണ്ടും  ചര്‍ച്ചയാവുകയാണ്.

ALSO READ: സാദിഖലിയു​ടെ പ്രസംഗം സ്വാഗതം ചെയ്ത് സംഘ്പരിവാർ; ന്യൂനപക്ഷങ്ങൾ കരുതിയിരിക്കണം- ഐ.എൻ.എൽ

മള്‍ബറി പബ്ലിക്കേഷന്‍സിന്റെ ഓര്‍മ എന്ന പുസ്തകത്തിലാണ് ഈ അനുഭവം മെഗാസ്റ്റാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.

ഞാന്‍ കോഴിക്കോട് നിന്നും മഞ്ചേരിയിലേക്കുള്ള യാത്രയിലായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. തിരക്ക് കുറവായതിനാല്‍ നല്ല വേഗതയിലാണ് കാറോടിച്ചിരുന്നത്. എന്റെ പുതിയ കാറില്‍ യാത്ര ചെയ്യുന്ന ത്രില്ലുമുണ്ടായിരുന്നു. കാര്‍ ഒരു ചെറിയ ജംഗ്ഷന്‍ പിന്നിട്ടപ്പോഴാണ് ഒരു വൃദ്ധന്‍ ഒരു ചെറിയ പാലത്തിന്റെ അടുത്തുനിന്നും റോഡിലേക്ക് ചാടി, എന്റെ കാറിന് കൈകാണിച്ചത്.ആ സമയം ഒരാളെ അവിടെ ആരും പ്രതീക്ഷിക്കില്ല. പെട്ടെന്നൊരാള്‍ കൈകാണിച്ചപ്പോള്‍ വാഹനം റോഡില്‍ നിന്നും പുറത്തേക്ക് പോകാതിരിക്കാന്‍ ആദ്യം ഇടത്തോട്ടും പിന്നീട് വലത്തോട്ടും തിരിക്കേണ്ടതായി വന്നു. ബ്രേക്ക് ചവിട്ടയതിനാല്‍ വലിയൊരു കുലുക്കത്തോടെയാണ് വണ്ടി നിന്നത്. ഭാഗ്യത്തിന് വൃദ്ധന് അപകടമൊന്നും പറ്റിയില്ല. കാറില്‍ നിന്നിറങ്ങി  വൃദ്ധനടുത്തേക്ക് നീങ്ങി. അപ്പോഴാണ് അയാളുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് പോകുന്നത് ശ്രദ്ധിച്ചത്. പാലത്തിന് അടുത്തായി ആരോ കിടക്കുന്നു. അതൊരു യുവതിയായിരുന്നു അവശയായ അവര്‍ വേദനയാല്‍ പുളയുകയായിരുന്നു.

അവള്‍ ഗര്‍ഭിണിയാണ്. അവള്‍ക്ക് പ്രസവവേദന ആരംഭിച്ചെന്ന് തോന്നുന്നു. അവളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണം. സര്‍വശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കും എന്ന് വൃദ്ധന്‍ അപേക്ഷിച്ചു.

നിസഹായരായ ആ വൃദ്ധന്റെയും യുവതിയുടെ അവസ്ഥ മനസിലാക്കിയ എനിക്ക് അയാളോട്
തോന്നിയ ദേഷ്യം അപ്രത്യക്ഷമായി. യുവതിയെ കാറിനുള്ളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് യാത്രതിരിച്ചു.

ALSO READ: ഫോണ്‍ വഴിയുള്ള സൗഹൃദം; ക്രൂരമായ പീഡനത്തിന് പിറകെ യുവതിയെ ചൂടുള്ള പരിപ്പുകറി ഒഴിച്ച് പൊള്ളിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

എനിക്ക് ആ യുവതിയുടെ വേദനയോടെയുള്ള കരച്ചില്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ആ വൃദ്ധന് 70 വയസു പ്രായം കാണും, പെണ്‍കുട്ടിക്ക് 20 വയസും. സംസാരത്തില്‍ ആ പെണ്‍കുട്ടി  വൃദ്ധന്റെ ചെറുമകളാണെന്ന് മനസിലായി. മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ കാര്‍ വരുന്ന ശബ്ദം കേട്ട് അത്യാഹിത വിഭാഗത്തില്‍ നിന്നും ചിലര്‍ ഓടിയെത്തി. അവര്‍ യുവതിയുമായി പെട്ടെന്ന് ആശുപത്രിക്കുള്ളിലേക്ക് പോയി. ബഹളത്തിനും അരണ്ട വെളിച്ചത്തിലും ആരും എന്നെ ശ്രദ്ധിച്ചില്ല. അവിടെ നിന്ന് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, വൃദ്ധന്‍ എന്റെ അരികില്‍ വന്നു പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്. ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി. എന്താണ് നിങ്ങളുടെ പേര്? മമ്മൂട്ടി എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നിട്ടും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടെന്ന് പോലും പറഞ്ഞില്ല.

താനൊരു തൊഴിലാളിയാണെന്നും തന്റെ കൊച്ചുമകളാണ് ആ പെണ്‍കുട്ടിയെന്നും അദ്ദേഹം പറഞ്ഞു. അവളുടെ അച്ഛന്‍ മരിച്ചു പോയെന്നും പറഞ്ഞു. പെട്ടെന്ന് അദ്ദേഹം തന്റെ മുണ്ടില്‍ നിന്നും ഒരു പേപ്പര്‍ തുണ്ടെടുത്ത് കൈയില്‍ തന്നു. ഇത് എന്റെ സന്തോഷമായി കാണു എന്ന് പറഞ്ഞ ശേഷം തിരികെ വെപ്രാളത്തില്‍ ആശുപത്രിക്കുള്ളിലേക്ക് നടന്നു.

ALSO READ: യമഹ എഫ് ഇസെഡ് – എക്‌സ് ക്രോം എഡിഷന്‍ 1.40 ലക്ഷത്തിന്; ആദ്യ നൂറു കസ്റ്റമേഴ്‌സിന് കിടിലന്‍ ഓഫറും

അതൊരു മുഷിഞ്ഞ രണ്ടു രൂപാ നോട്ടായിരുന്നു. ഇപ്പോഴും ആ പണം അദ്ദേഹം എന്തിന് എനിക്ക് തന്നുവെന്ന് അറിയില്ല. രണ്ടുപേര്‍ക്കായുള്ള ബസ് കൂലിയായിരിക്കാം. ഇപ്പോഴും ആ വൃദ്ധനേയും രണ്ടുരൂപയെയും ഞാന്‍ ഓര്‍ക്കുന്നു. അതെന്നെ പഠിപ്പിച്ചത് ഈയൊരു പാഠമാണ്. പ്രതിഫലത്തിന്റെ അല്ലെങ്കില്‍ പാരിതോഷികത്തിന്റെ യഥാര്‍ത്ഥ വില ആ പണത്തിന്റെ മൂല്യത്തിലല്ല, മറിച്ച് അത് നല്‍കുന്ന സത്യസന്ധമായ ഹൃദയങ്ങളിലാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്.

ഈ രണ്ടുരൂപാ നോട്ടിന്റെ കഥയാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News