ചുള്ളന്‍ ലുക്കില്‍ മെഗാസ്റ്റാര്‍; വീഡിയോ വൈറല്‍, ഒരുരക്ഷയുമില്ല മമ്മൂക്കയെന്ന് ആരാധകര്‍

സമൂഹമാധ്യങ്ങളിലൂടെ പ്രിയതാരങ്ങളുടെ അപ്പോഴപ്പോഴുള്ള വീഡിയോകളും വിശേഷങ്ങളും ആരാധകര്‍ക്ക് ലഭിക്കാറുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ പ്രിയ താരങ്ങളുടെ വീഡിയോയാണെങ്കില്‍ അത് സ്റ്റാറ്റസും സ്റ്റോറിയുമാക്കാനും ഷെയര്‍ ചെയ്യാനും എല്ലാവര്‍ക്കും തിരക്കുമാണ്. ഇപ്പോള്‍ അതുപോലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വീഡിയോയും അതിലെ പുത്തന്‍ ലുക്കും. ചുള്ളന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

ALSO READ:  ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ; വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാര്‍

ദുബായില്‍ ഒരു സൂഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയതാണ് താരം. എംഎ യുസഫ് അലിയും പങ്കെടുത്ത വിവാഹ വിരുന്നില്‍ നല്ല സ്‌റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷര്‍ട്ടിനും ഒപ്പം സില്‍വര്‍ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ സ്റ്റൈല്‍ ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നതാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.

ALSO READ:  സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സംസ്ഥാനം ക്ഷേമ പെൻഷൻ നൽകുന്നു, തുക വർധിപ്പിക്കണം എന്നതാണ് എൽഡിഎഫ് സർക്കാരിൻറെ നയം; മന്ത്രി കെ എൻ ബാലഗോപാൽ

മധുരാജയ്ക്ക് ശേഷം വൈശാഖിനൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ആക്ഷന്‍-കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. ജയറാം നായകനായ ഓസ്ലര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച താരം റിയല്‍ ലൈഫില്‍ വീണ്ടും തന്റെ സ്റ്റൈലും ഫാഷന്‍ സെന്‍സും കൊണ്ട് ആരാധകരുടെ മനംകവരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here