”ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്’ : മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍

കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലാക് ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ആരാധകര്‍ അതേറ്റെടുത്തു. ടര്‍ബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ALSO READവെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടര്‍ബോയുടെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. ഒപ്പം ടര്‍ബോ ഫസ്റ്റ് ലുക്കും പങ്കുവച്ചിട്ടുണ്ട്.

ALSO READഅത് ഉറപ്പിക്കാം ‘അമര്‍ അക്ബര്‍ അന്തോണി’ രണ്ടാം ഭാഗം വരുന്നു

മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും മധുരരാജ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടര്‍ബോ ഒരു ആക്ഷന്‍ കോമഡി ജോണറില്‍ ഉള്ള സിനിമയാണെന്ന് നേരത്തെ മിഥുന്‍ പറഞ്ഞിരുന്നു. ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ഇവരുടെ ആദ്യ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News