കാഴ്ചശക്തിയില്ലാത്ത ശ്രീജയ്ക്കിനി ആശ്വാസം. ശ്രീജയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് മമ്മൂട്ടിയും പത്തനാപുരം ഗാന്ധി ഭവനും. കാഞ്ഞൂർ തിരുനാ രായണപുരം മാവേലി വീട്ടിൽ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും 3 പെൺമക്കളിൽ രണ്ടാമത്തെയാളാണ് ശ്രീജ (37). ഒരു കണ്ണിന് ജന്മനാൽ കാഴ്ചയില്ലായിരുന്ന ശ്രീജ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച പോയി. ഇതോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. ശ്രീജയ്ക്ക് ഇടയ്ക്ക് കണ്ണുകൾക്കു വേദന വരും. വേദന സഹിക്കാൻ കഴിയാതെ ഉറക്കെ കരയും. ഒന്നും ചെയ്യാൻ കഴിയാതെ അമ്മിണി അടുത്തി അടുത്തിരുന്ന് നിശ്ശബ്ദമായി കരയും.
മാധ്യമങ്ങൾ വഴിയാണ് ഇവരുടെ ഈ ദുരവസ്ഥ മമ്മൂട്ടി അറിയുന്നത്. അതോടെ ഇവരുടെ ചികിത്സ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മമ്മുട്ടിയുടെ നേതൃത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷ്ണൽ ഫൗണ്ടേഷനും പത്തനാപുരം ഗാന്ധി ഭവനും ശ്രീജയെ പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്. ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽ രാജ്, പഴ്സണൽ ചീഫ് മാനേജർ കെ. സാബു, നേഴ്സ് ബീന ഷാജഹാൻ എന്നിവർ കാലടിയിൽ എത്തിയാണ് ശ്രീജയെ ഗാന്ധി ഭവനിലേക്ക് കൊണ്ടു പോയത്.
ALSO READ: രാമനാകാൻ രൺഭീർ രാവണൻ യാഷ്; സീതയെയും ഹനുമാനെയും കണ്ട് അമ്പരന്ന് ആരാധകർ
മമ്മുട്ടിയുടെ നേതൃത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷ്ണൽ ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എൽഎഫ് ഹോസ്പിറ്റൽ അസിസ്റ്റൻ്റ് ഡയരക്ടർ ഫാ.വർഗീസ് പാലാട്ടി, ഡിവൈഎസ്പി ജെ. കുര്യാക്കോസ്, ബാബു തോട്ടുങ്ങൽ എന്നിവർ ശ്രീജയുടെ വീട്ടിലെത്തി ഗാന്ധിഭവനിലേക്ക് യാത്രയാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here