ഏറ്റവും കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട നടൻ മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നടനും മമ്മൂട്ടിയാണ്. 10 മില്യണിലധികം പരാമർശങ്ങളാണ് താരവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.

Also Read: കൊപ്രാകളത്തിൽ നാല് ദിവസം കിടന്നു, ആരും അന്വേഷിച്ചില്ല, മാനസികമായി തകർന്നതോടെ ആത്മഹത്യയുടെ വക്കിലെത്തി; ദുരിത ജീവിതം വിവരിച്ച് നടി ബീന കുമ്പളങ്ങി

അടുത്തിടെ ഇറങ്ങിയ ഏറെ ജനശ്രദ്ധയാകർഷിച്ച മമ്മൂട്ടി ചിത്രമാണ് ‘കാതൽ’. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയാണ് കാതല്‍. ജ്യോതിക നായികയായി എത്തിയ ചിത്രം ഐഎഫ്എഫ്കെ, ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. പോയ വർഷം ജനങ്ങൾ ഏറ്റെടുത്ത മറ്റൊരു ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ആണ്.

Also Read: ‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

2024 ൽ ഇറങ്ങിരിക്കുന്ന ചിത്രങ്ങളിലും ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുണ്ട്. ഭ്രമയു​ഗം, ടർബോ, ബസൂക്ക എന്നിവയാണ് ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News